ബാസിം എം.കെ, അൻസാർ നജുമുദീൻ, അലി അൽത്താഫ്, ഷുഹൈബ്
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ മുഹറഖ് സർക്കിളിന് പുതിയ ഭാരവാഹികൾ
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ മുഹറഖ് സർക്കിളിന് പുതിയ നേതൃത്വം. മുഹറഖ് സർക്കിളിലേക്ക് 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാസിം എം.കെ പ്രസിഡന്റായും അൻസാർ നജുമുദീൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അലി അൽത്താഫും ജോയന്റ് സെക്രട്ടറിയായി ഷുഹൈബും തെരഞ്ഞെടുക്കപ്പെട്ടു.
മുഹറഖ് യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ ബഹ്റൈൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജൈസൽ നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗം ഇജാസ് ആമുഖവും യൂത്ത് ഇന്ത്യ മുഹറഖ് പ്രസിഡന്റ് ബാസിം സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.