വേൾഡ് സ്കോേളഴ്സ് കപ്പിൽ മികച്ച നേട്ടം കൈവരിച്ച ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ വിദ്യാർഥികൾ
മനാമ: 2025ലെ വേൾഡ് സ്കോേളഴ്സ് കപ്പിൽ ഒന്നാം സ്ഥാനം നേടി ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ. വിദ്യാഭ്യാസ മികവിനെയും മത്സരശേഷിയെയും ഒരുതവണകൂടി തെളിയിക്കുന്ന തരത്തിലായിരുന്നു ന്യൂ മില്ലേനിയം സ്കൂളിന്റെ വേൾഡ് സ്കോേളഴ്സ് കപ്പിലെ പ്രകടനം. 20 സ്കൂളികളിൽനിന്നുള്ള 900ത്തിലധികം മത്സരാഥികളോട് മത്സരിച്ച ന്യൂ മില്ലേനിയം സ്കൂളിന്റെ സ്കോളർമാർ സബ്ജക്ട് ചലഞ്ച്, ടീം ബൗൾസ്, ടീം ഡിബേറ്റ്, റൈറ്റിങ് ചാമ്പ്യൻഷിപ് എന്നിവയിൽ ഉൾപ്പെടെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. സീനിയർ ഡിവിഷനിൽ നിരുപമ നിജേഷ് മേനോൻ, ഇഷാൻ സിങ് താക്കൂർ, പൌലോ തോമസ് എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിനെ കിരീട ധാരണത്തിലേക്കെത്തിച്ചത്.
മാതൃകാപരമായ പെർഫോമൻസും തന്ത്രപരമായ സമീപനവും അവർക്ക് മത്സരത്തിൽ ഏറ്റവും ഉയർന്ന നേട്ടം നേടാൻ സാധിച്ചു. ജൂനിയർ ഡിവിഷനിലെ മൂന്നാം സ്ഥാന നേട്ടത്തിന് ആനന്ദ് സിങ് ബർമൻ, ആരാധ്യ പാലവദ്യാല ശർമ, റയാൻഷ് മുഖിജ എന്നിവരുടെ അസാധാരണ പ്രകടനവും കാരണമായി. ടീം ബൗൾ ക്വിസ് മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനവും എൻ.എം.എസിനാണ്. ഒന്നാം സ്ഥാനം: നിരുപമ നിജേഷ് മേനോൻ, ഇഷാൻ സിങ് ടാക്കൂർ, പൗളോ തോമസ് രണ്ടാം സ്ഥാനം: ഹരിതി സന്തോഷ് ഗാന്ധി, സന ഫാത്തിമ, സയ്യിദ ഹിഫ്സാ മറിയം അഫ്സൽ. മൂന്നാം സ്ഥാനം: ഗൗതമി ഷെട്ടി, ഷീമ തസീൻ, ബ്ലെസി സ്റ്റീഫൻ. സീനിയർ വിഭാഗത്തിൽ സ്കൂൾ ടോപ്പ് സ്കോററായി ഐഡൻ കോലാപുരിയും ജൂനിയർ ഡിവിഷനിലെ സെക്കൻഡ് ചാമ്പ്യൻ സ്കോളറായി അംഗദ് സിങ് ബർമനും തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർഥികളുടെ അർപ്പണബോധത്തിലും കഠിനാധ്വാനത്തിലും സ്കൂൾ പ്രിൻസിപ്പൽ അഭിമാനം പ്രകടിപ്പിച്ചു. ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥികൾ ക്ലാസ് മുറിക്ക് പുറത്തും തങ്ങളുടെ മികവ് കാണിക്കുന്നവരാണ്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ വരാനിരിക്കുന്ന ഗ്ലോബൽ ടൂർണമെന്റ് ഓഫ് അക്കാദമിക് മത്സരങ്ങളിൽ കൂടുതൽ വിജയങ്ങൾ നേടാനും അവർ സജ്ജരാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ എന്നിവർ വിദ്യാർഥികളെയും മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.