ന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ സംഘടിപ്പിച്ച ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിന
പരിപാടികളിൽനിന്ന്
മനാമ: ന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന പരിപാടിയിൽ നൃത്തങ്ങൾ, ഗാനാലാപനം, പ്രസംഗം, നാടകങ്ങൾ എന്നിവ അരങ്ങേറി. വിദ്യാർഥികളിൽ ദേശീയബോധവും ബഹുമാനവും നിറഞ്ഞുനിൽക്കുന്ന തരത്തിലായിരുന്നു പ്രകടനങ്ങൾ. മാതൃരാജ്യത്തിന്റെയും ബഹ്റൈന്റെയും സംസ്കാരവും സമ്പന്നമായ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മനസ്സിലാക്കി വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലി.
റിപ്പബ്ലിക് ആഘോഷവുമായി ബന്ധപ്പെട്ട് അലങ്കരിച്ച സ്കൂൾ വിദ്യാർഥികളിലും കാഴ്ചക്കാരിലും ദേശീയബോധത്തെ ഉണർത്തിക്കൊണ്ടിരുന്നു. ഇന്ത്യയുടെ ആമുഖം വായിച്ചും മാതൃരാജ്യത്തെക്കുറിച്ച് സ്വന്തമായി രചിച്ച കവിതകൾ വായിച്ചും, പതാക അലങ്കരിച്ചും, ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുള്ള പ്രസംഗങ്ങൾ നടത്തിയും വിദ്യാർഥികൾ ആഘോഷം അവിസ്മരണീയമാക്കി.
പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്കിടയിൽ അവബോധമുണ്ടാക്കി. ന്യായം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രാജ്യത്തിന്റെ വളർച്ചക്ക് മികച്ചതെല്ലാം നൽകാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഭാര്യ ഗീതാ പിള്ളയും ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.