സയൻസ് ടോപ്പർ: മുസമ്മിൽ ചുനാവാല, ഫൈഹ മറിയം ഷമീർ, ആൻഡ്രിയ ജോഷിയ ജെബിൻ, എയ്ബെൽ രാജൻ വർഗീസ് - കോമേഴ്സ് ടോപ്പർ: മായ മുരളീധരൻ, ഫാത്തിമ അമീറലി, അഭിനവ് രഘുനാഥ് - വിവിധ വിഷയങ്ങളിൽ മുന്നിലെത്തിയവർ: ഹംലിൻ ദേവദാസ് നാടാർ, റൈലൻ മാത്യു തോമസ്, മറിയം സയ്ദ് അഹ്മദ് മഹ്ദി, ഫ്ലെമി സാറ ജേക്കബ്, റുഖിയ്യ ആബിദ്, കാർത്തിക് ബിജുകുമാർ പിള്ള, വതുസിയ ബാലസുബ്രഹ്മണ്യൻ
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂൾ 97 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 190 വിദ്യാർഥികളിൽ 100 പേർ ഡിസ്റ്റിങ്ഷനും 61 പേർ ഫസ്റ്റ് ക്ലാസും നേടി. സയൻസ് സ്ട്രീമിൽ 96.6 ശതമാനം മാർക്ക് നേടിയ എയ്ബെൽ രാജൻ വർഗീസ് ടോപ്പറായി.
95.6 ശതമാനം മാർക്ക് നേടിയ ഫൈഹ മറിയം ഷമീർ രണ്ടാം സ്ഥാനവും 95 ശതമാനം മാർക്ക് നേടിയ മുസമ്മിൽ ചുനവാലയും ആൻഡ്രിന ജോഷിയ ജെബിൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.
കോമേഴ്സ് സ്ട്രീമിൽ 97.2 ശതമാനം മാർക്ക് നേടിയ മായാ മുരളീധരനാണ് ടോപ്പർ. 97 ശതമാനം മാർക്ക് നേടിയ അഭിനവ് രഘുനാഥ് രണ്ടാം സ്ഥാനവും 95.6 ശതമാനം മാർക്ക് നേടിയ ഫാത്തിമ അമീറലി മൂന്നാം സ്ഥാനവും നേടി. സ്കൂൾ ചെയർമാൻ ജാൻ എം. തോമസ്, പ്രിൻസിപ്പൽ കെ. ഗോപിനാഥ് മേനോൻ എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു. വിവിധ വിഷയങ്ങളിൽ മുന്നിലെത്തിയവർ:
ഇംഗ്ലീഷ്: ഫൈഹ മറിയം ഷമീർ (99 ശതമാനം)
മാത്തമാറ്റിക്സ്: എയ്ബെൽ രാജൻ വർഗീസ്, മുസമ്മിൽ ചുനാവാല (95 ശതമാനം)
ഫിസിക്സ്: ഫൈഹ മറിയം ഷമീർ, ആൻഡ്രിയ ജോഷിയ ജെബിൻ, എയ്ബെൽ രാജൻ വർഗീസ്, ഹംലിൻ ദേവദാസ് നാടാർ (95 ശതമാനം)
കെമിസ്ട്രി: മുസമ്മിൽ ചുനാവാല (100 ശതമാനം)
ബയോളജി: മറിയം സയ്ദ് അഹ്മദ് മഹ്ദി, ഫ്ലെമി സാറ ജേക്കബ് (98 ശതമാനം)
കമ്പ്യൂട്ടർ സയൻസ്: റൈലൻ മാത്യു തോമസ് (100 ശതമാനം)
അക്കൗണ്ടൻസി: മായ മുരളീധരൻ, കാർത്തിക് ബിജുകുമാർ പിള്ള (99 ശതമാനം)
ഇക്കണോമിക്സ്:അഭിനവ് രഘുനാഥ് (98 ശതമാനം)
ബിസിനസ് സ്റ്റഡീസ്: അഭിനവ് രഘുനാഥ്, മായ മുരളീധരൻ (100 ശതമാനം)
മാർക്കറ്റിങ്: കാർത്തിക് ബിജുകുമാർ പിള്ള, റുഖിയ്യ ആബിദ് (98 ശതമാനം)
ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്:
ഫാത്തിമ അമീറലി, വതുസിയ ബാലസുബ്രഹ്മണ്യൻ (97 ശതമാനം)
അപ്ലൈഡ് മാത്തമാറ്റിക്സ്:
മായ മുരളീധരൻ, അഭിനവ് രഘുനാഥ് (94 ശതമാനം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.