നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആൻഡ് വിൻ’ പ്രമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു
മനാമ: നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആൻഡ് വിൻ’ പ്രമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ഒരു കിലോ സ്വർണം വരെ നേടാനുള്ള അവസരമാണ് ‘ഷോപ്പ് ആൻഡ് വിൻ’ പ്രമോഷനിലൂടെ ഒരുക്കുന്നത്. ഇസ ടൗണിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ആദ്യ നറുക്കെടുപ്പിന് സീനിയർ കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷലിസ്റ്റ് (എം.ഒ.ഐ.സി) ഷാഫി അൽബലൂഷി മേൽനോട്ടം വഹിച്ചു. നറുക്കെടുപ്പിൽ വിജയികളായ 11 പേർക്ക് സമ്മാനങ്ങൾ നൽകി.
ഒക്ടോബർ 30 വരെ നടക്കുന്ന റാഫിൾ, ഷോപ്പർമാർക്ക് ഒരു കിലോ സ്വർണംവരെ നേടാനുള്ള അവസരം നൽകുന്നു. 46 പേർക്ക് സമ്മാനങ്ങൾ ലഭിക്കും. അഞ്ചു ദിനാറിന്റെ ഓരോ പർച്ചേസിനും ഒരു ഇലക്ട്രോണിക് റാഫിൾ ടിക്കറ്റ് ലഭിക്കും. ഇത് ഓരോ നറുക്കെടുപ്പിലും വിജയിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.