മനാമ: ഇന്ത്യൻ ക്ലബ് എൻ.ഇ.സി റെമിറ്റ് ഓപൺ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്-2023 വിജയികളെ പ്രഖ്യാപിച്ചു. എൻ.ഇ.സി പ്രതിനിധി ബിജു, ഷിഫ അൽ ജസീറ പ്രതിനിധി ലാൽ, നൂർ സ്പോർട്സ് പ്രതിനിധി നൂർ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി.
ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ, ബാഡ്മിന്റൺ സെക്രട്ടറി സി.എം. ജൂനിത്ത്, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ടീം എൻ.ഇ.സിക്ക് ഫെയർ പ്ലേ അവാർഡ് ലഭിച്ചു. മികച്ച അച്ചടക്ക ടീമായി ടീം സ്മാഷേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു. ടീം പവർ സ്മാഷറിന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. 14 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും മെഡലുകളും മികച്ച കളിക്കാരനുള്ള അവാർഡുകളും നൽകി.
മത്സരഫലം: വിജയികൾ, രണ്ടാംസ്ഥാനം എന്ന ക്രമത്തിൽ
മാസ്റ്റേഴ്സ് ലെവൽ: ആൽഫ സ്റ്റാർ ബി.കെ.എസ്, വാല്യൂ ലൈൻ ഐ.സി
ലെവൽ 4: എൻ.ഇ.സി, ഷിഫ അൽ ജസീറ
ലെവൽ 3: ഷിഫ അൽ ജസീറ, ഗ്രീൻ സ്റ്റാർ ഐ.സി
ലെവൽ 2: 2 ആർ.എസ്.എ സ്പോർട്സ്, എക്സ്ട്രീം സ്പോർട്സ് എസ്.ബി.സി
ലെവൽ 1: അൽഫാസ്റ്റർ ഹണ്ടേഴ്സ്, 2 ആർ.എസ്.എ സ്പോർട്സ്
പ്രീമിയർ: 2 ആർ.എസ്.എ സ്പോർട്സ് ഐ.സി, 2 ആർ.എസ്.എ സ്പോർട്സ് ബി.കെ.എസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.