ഗുരുദേവ സോഷ്യൽ സൊസൈറ്റി നവരാത്രി ആഘോഷം
പോസ്റ്റർ പ്രകാശനം ചെയ്യുന്നു
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും ഒക്ടോബർ മൂന്നു മുതൽ 12 വരെ ആഘോഷിക്കും.
കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ മുതിർന്ന അംഗം അജിത് പ്രസാദ് പോസ്റ്റർ പ്രകാശനം ചെയ്തു. സെക്രട്ടറി ബിനുരാജ് സ്വാഗതവും ജോയന്റ് സെക്രട്ടറി ദേവദത്തൻ നന്ദിയും പറഞ്ഞു.
ഉണ്ണിമേനോൻ
വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന് രാവിലെ 4.30 മുതൽ പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ കുരുന്നുകൾക്ക് ആദ്യക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ സെക്രട്ടറി ബിനുരാജ് (39882437), ജനറൽ കൺവീനർ സുജിത്ത് വാസപ്പൻ (3319 3440), കൺവീനർമാരായ ബിനുമോൻ(3641 8481), ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.