Representational Image

കുവൈത്തിൽ നിന്ന് 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​ര​ഹി​ത യാ​ത്ര

കു​വൈ​ത്ത് സി​റ്റി: 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​സ്സ​ബാ​ഹ്. ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പാ​ര്‍ല​മെ​ന്റ് അം​ഗം ഒ​സാ​മ അ​ൽ സെ​യ്ദി​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​റോ​പ്പി​ലെ പ​ത്തു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ഏ​ഷ്യ​യി​ലെ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​ഫ്രി​ക്ക​യി​ലെ നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഗ​ള്‍ഫ്‌ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കും അ​ഞ്ച് അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാം. 11 രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ട്രി വി​സ​ക​ൾ ല​ഭ്യ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Natives of Kuwait no need Visa Need to travel 50 Countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT