തൃശ്ശൂർ സ്വദേശി ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

മനാമ: ബഹ്റൈനിലെ ഉമ്മു അൽ ഹസമിലെ താമസസ്ഥലത്ത് തൃശൂർ സ്വദേശിയായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശ്ശൂർ ചെമ്പുംചിറ മാന്തരപ്പിള്ളി സ്വദേശി അഭിമന്യു സന്ദീപ് (21) ആണ് മരിച്ചത്.

രണ്ടുമാസമായി മിൽമ ഗ്രയിൻസിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് സന്ദീപ് ബഹ്റൈനിലുണ്ട്. വെള്ളിയാഴ്ച രാത്രി പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് രാവിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

പൊലീസെത്തിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി കൊണ്ടുപോയി. മാതാവ്: സ്വപ്ന. രണ്ട് സഹോദരൻമാരുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്‍റെ (ബി.കെ.എസ്.എഫ്) നേതൃത്വത്തിൽ നടക്കുന്നു. 

Tags:    
News Summary - native of Thrissur committed suicide at Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.