മനാമ: നാഷനൽ ഒായിൽ ആൻഡ് ഗ്യാസ് അതോറിറ്റി (എൻ.ഒ.ജി.എ) ബഹ്ൈറൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. യു.എൻ അംഗത്വം രാജ്യത്തിനു ലഭിച്ചിട്ട് 48 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ, രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെ ചടങ്ങിൽ സംസാരിച്ച എണ്ണ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ അഭിനന്ദിച്ചു.
രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ എണ്ണ മേഖലക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണയെ അദ്ദേഹം അനുമോദിച്ചു. രാജ്യത്തിെൻറ ഉൗർജ ആവശ്യങ്ങൾക്ക് സുരക്ഷിതത്വം നൽകുകയും സാമ്പത്തിക വ്യവസ്ഥ ഉറപ്പുവരുത്തുന്നതിനുമായി ‘ബഹ്റൈൻ വിഷൻ 2030’ ലക്ഷ്യം വെച്ചുള്ള ഇൗ വർഷത്തെ നേട്ടങ്ങളെയും മന്ത്രി എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.