നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ വാര്‍ഷികം :ഹമദ് രാജാവിന് അഭിനന്ദന പ്രവാഹം

മനാമ: നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറി​​​െൻറ 17 ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് വിവിധ രാഷ്​ട്ര നേതാക്കളുടെയും ബഹ്‌റൈനിലെ മന്ത്രിമാരടക്കമുള്ള ഉന്നത വ്യക്തിത്വങ്ങളുടെയും അഭിനന്ദന പ്രവാഹം. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിന്‍ അസ്സബാഹ് ഹമദ് രാജാവിന് ആശംസകള്‍ നേര്‍ന്ന് സന്ദേശമയച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ, പ്രതിരോധ കാര്യ ഉന്നതാധികാര സമിതി സെക്രട്ടറി ശൈഖ് ദുഐജ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, രാജാവി​​​െൻറ നിയമകാര്യ ഉപദേഷ്​ടാവ് ഡോ. മുഹമ്മദ് അലി ബിന്‍ അശ്ശൈഖ് മന്‍സൂര്‍ അസ്സിത്‌രി, െതാഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, ബി.ഡി.എഫ് ചീഫ് ഓഫ് സ്​റ്റാഫ് ലഫ്. കേണല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമി, ആഭ്യന്തര സഹമന്ത്രി ശൈഖ് തലാല്‍ ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ എന്നിവര്‍ രാജാവിന് ആശംസകള്‍ നേര്‍ന്നു. ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി, നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ, പൊതുമരാമത്ത്,മുനിസിപ്പല്‍,നഗരാസൂത്രണ കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ അബുല്‍ ഫത്ഹ്, സിവില്‍ സര്‍വീസ് ബ്യൂറോ ചീഫ് അഹ്മദ് ബിന്‍ സായിദ് അസ്സായിദ്, പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് ബിന്‍ ഹുസൈന്‍ അല്‍ജലാഹിമ, ഭരണ ഘടനാ കോടതി ചീഫ് ജസ്​റ്റിസ് ശൈഖ് ഖലീഫ ബിന്‍ റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ, ഈസ കള്‍ച്ചറല്‍ സ​​െൻറര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ, യുവജന-കായിക കാര്യ സുപ്രീം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ, ചാരിറ്റി-യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​​െൻറ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, യുവജന-കായിക സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ, മുഹറഖ് ക്ലബ് പ്രസിഡൻറ്​  ശൈഖ് അഹ്മദ് ബിന്‍ അലി ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ്, പാര്‍ലമ​​െൻറ്​ അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല എന്നിവര്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യം വിവിധ മേഖലകളില്‍ മുന്നോട്ടു കുതിക്കുന്നതിനും വളര്‍ച്ചയും പുരോഗതിയും നേടി അന്താരാഷ്​ട്ര തലത്തില്‍ ഖ്യാതി നേടുന്നതിനും നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ വഴിയൊരുക്കിയതായി സന്ദേശങ്ങളില്‍ വ്യക്തമാക്കി. 

Tags:    
News Summary - national acation charter - bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.