മനാമ: വിവിധ മേഖലകളിൽ സഹകരിക്കാനുള്ള സാധ്യത ചർച്ച ചെയ്യുന്നതിന് റോയൽ കോളജ് ഓഫ് സർജൻസ് ഇന്‍ അയർലൻഡ് (ആർ.സി.സി.ഐ) പ്രതിനിധികളും ബഹ്റൈൻ യൂനിവേഴ്സിറ്റി പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി.
ബഹ്റൈൻ യൂനിവേഴ്സിറ്റി റെക്ടർ ഡോ. ജവാഹിർ ബിൻത് ഷാഹീൻ അൽ മുദ്ഹികി ആർ.സി.സി.ഐ ചെയർമാൻ ഡോ. സമീർ അൽ അതൂം, റിസർച് ആൻഡ് ഹയർ സ്റ്റഡീസ് വിഭാഗം ഹെഡ് ഡോ. സ്റ്റീഫൻ അറ്റ്കീൻ എന്നിവരെ സ്വീകരിച്ചു. വൈജ്ഞാനിക, ഗവേഷണ മേഖലകളിൽ പരസ്പരം സഹകരിക്കാനുള്ള സാധ്യതകളും അതുവഴിയുണ്ടാകുന്ന നേട്ടങ്ങളും ചർച്ചയിൽ വിഷയമായി.
ആർ.സി.സി.ഐയുമായി ബന്ധം ശക്തമാക്കാൻ ബഹ്റൈൻ യൂനിവേഴ്സിറ്റിക്ക് താൽപര്യമുള്ളതായി ഡോ. മുദ്ഹികി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.