മൾട്ടി മാർക്കറ്റ് ഗ്രാൻഡ് പ്രൈസ് ജേതാവിന് സമ്മാനം കൈമാറുന്നു
മനാമ: മൾട്ടി മാർക്കറ്റ് സൂപ്പർമാർക്കറ്റ് സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിൽ ടൊയോട്ട ആർ.എ.വി.4 കാർ സമ്മാനമായി നേടി സവ്സൻ ഈസ. കാപ്പിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജനറൽ ഡോ. അമ്മാർ മുസ്തഫ അൽ സയ്യിദ്, പാർലമെന്റ് അംഗം അഹമ്മദ് സല്ലൂം എന്നിവരുടെ സാന്നിധ്യത്തിലാണ് സമ്മാനം കൈമാറിയത്. നിത്യോപയോഗ സാധനങ്ങളെല്ലാം ഒരിടത്ത് ലഭിക്കുന്ന ബഹ്റൈനിലെ ആദ്യത്തെ സൂപ്പർമാർക്കറ്റാണ് മൾട്ടി മാർക്കറ്റ്. ഫ്രഷ് മീൻ, പച്ചക്കറികൾ, ചീസ്, മാംസം എന്നിവ മുതൽ ബേക്കറി, കോഫി ഷോപ്പ്, നട്ട് റോസ്റ്ററി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.
കൂടാതെ, വാങ്ങുന്ന മീൻ ഗ്രിൽ ചെയ്തോ ഫ്രൈ ചെയ്തോ നൽകുന്നതിനും പഴങ്ങളും പച്ചക്കറികളും മുറിച്ചോ ജ്യൂസ് ആക്കിയോ നൽകുന്നതിനും ഇവിടെ സൗകര്യമുണ്ട്.തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ച മൾട്ടി മാർക്കറ്റ്, സവ്സൻ ഈസക്ക് ആശംസകളും അറിയിച്ചു. മൾട്ടി മാർക്കറ്റിൽനിന്ന് അഞ്ച് ദീനാറിന് സാധനങ്ങൾ വാങ്ങുന്ന എല്ലാവർക്കും പ്രതിമാസ സമ്മാന നറുക്കെടുപ്പിൽ പങ്കെടുക്കാം. ഓരോ മൂന്നുമാസം കൂടുമ്പോഴും ഒരു കാറാണ് മൾട്ടി മാർക്കറ്റ് ഗ്രാൻഡ് പ്രൈസായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.