Posted On
date_range Updated On
date_range മുജീബ് അടാട്ടിലിന്റെ സഹോദരി മക്കയിൽ നിര്യാതയായി
മനാമ: ഭർത്താവിനൊപ്പം ഹജ്ജിനുപോയ വീട്ടമ്മ മക്കയിൽ നിര്യാതയായി. കുറ്റിപ്പാല സ്വദേശി കാളിയേക്കൽ സൈതലവിഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മയാണ് (55) മരിച്ചത്. സർക്കാർ ഹജ്ജ് ഗ്രൂപ്പിലെത്തിയ സൈനബ ഹജ്ജ് കർമം പൂർത്തിയാക്കിയിരുന്നു. പിതാവ് അടാട്ടിൽ മൂസ ഹാജി. മാതാവ്: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: സൽമാൻ, ഷഹീർ, സൽമ, സുമയ്യ. മരുമക്കൾ: റഫീഖ്, മുഹമ്മദ് അലി. സഹോദരങ്ങൾ: നാസർ, മുജീബ് അടാട്ടിൽ ( അൽ റബീ മെഡിക്കൽ ഗ്രൂപ് ചെയർമാൻ), സുബൈദ, ഷരീഫ. ഖബറടക്കം മക്കയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.