മുഹറഖ്-–മനാമ പുതിയ കോസ്​വെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടൻ തുടക്കമാകും

മനാമ: മുഹറഖും മനാമയും ബന്ധിപ്പിക്കുന്ന നാലാമത് കോസ്​വെ നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് ഉടൻ തുടക്കമാകുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ് വ്യക്തമാക്കി. ബുസൈതീനും ഉത്തര മനാമയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോസ്​വെയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരുന്നു.
രണ്ടാം ഘട്ട സ്ഥലമൊരുക്കല്‍ ആഗസ്​റ്റില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് 94 ദശലക്ഷം ദിനാര്‍ ചെലവ് വരുമെന്ന്​ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - muharraq -manama kosway, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.