ബഹ്‌റൈനിൽ 1.5 ദശലക്ഷം ദിനാറിന്റെ ലഹരിമരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ

മനാമ: രാജ്യത്ത് വിതരണത്തിനായി എത്തിച്ച 100 കിലോയിലധികം കഞ്ചാവും ഹഷീഷും പിടികൂടി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ഏകദേശം 1.5 ദശലക്ഷം ബഹ്‌റൈൻ ദിനാർ വിപണി മൂല്യമുള്ള ലഹരിമരുന്നാണ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.

ഇറാനിൽ നിന്ന് 'ഡെഡ് ഡ്രോപ്പ്' എന്ന രഹസ്യ രീതി ഉപയോഗിച്ചാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയത്. സമാനമായ രീതിയിൽ തന്നെ ഇവ ബഹ്‌റൈനിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി. ലഹരിമരുന്നിന് പുറമെ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, വിതരണത്തിനായി ഉപയോഗിച്ച ഉപകരണങ്ങൾ, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ വിശദമായ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ഒടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റഡിയിലെടുത്തതായും നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് അറിയിച്ചു. ലഹരിമരുന്ന് ശൃംഖലകൾ തകർക്കുന്നതിനായുള്ള കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Drug bust worth 1.5 million dinars in Bahrain: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.