മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യദിനാഘോഷം
മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം, ഫാൻസി ഡ്രസ് മത്സരം, ക്വിസ് മത്സരം, മഞ്ചാടി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഉണർത്തുന്ന നൃത്തങ്ങൾ, സംഗീത പരിപാടി തുടങ്ങി നിരവധി വർണാഭമായ പരിപാടികൾ അരങ്ങേറി.
എസ്.വി. ബഷീർ, ദീപ ജയചന്ദ്രൻ എന്നിവർ വിവിധ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു. സാമൂഹിക സംഘടന പ്രവർത്തകരായ ഡോ. ശ്രീദേവി, സെയ്ദ് ഹനീഫ്, ജി. മണിക്കുട്ടൻ, ഒ.കെ കാസിം, ബിജുപാൽ, ശറഫുദ്ദീൻ മാരായമംഗലം എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷനായിരുന്ന സമ്മാനദാന ചടങ്ങിൽ എസ്.വി. ബഷീർ, ദീപ ജയചന്ദ്രൻ, എം.എം.എസ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ഭാരവാഹികളായ അബ്ദുൽ മൻഷീർ, പ്രമോദ് വടകര, ബാഹിറ അനസ്, മൊയ്തീൻ ടി.എം.സി, ഫിറോസ് വെളിയങ്കോട്, ശിഹാബ് കറുക പുത്തൂർ, മുബീന മൻഷീർ, വനിത വേദി ജോ. കൺവീനർ സൗമ്യ ശ്രീകുമാർ, മഞ്ചാടി ബാലവേദി കൺവീനർമാരായ അഫ്രാസ്, ആര്യനന്ദ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ, അസിസ്റ്റന്റ് ട്രഷറർ തങ്കച്ചൻ ചാക്കോ, നിഖില ഷിജു, കിങ്ങിണി ശങ്കർ, മാരിയത്ത് അമീർഖാൻ, തസ്നിയ റൂബൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.