മുഹറഖ് മലയാളി സമാജം വനിത വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഹന്ദി മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകു
മനാമ: മുഹറഖ് മലയാളി സമാജം വനിത വേദിയുടെ നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്ദി മത്സരം സംഘടിപ്പിച്ചു.
മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി പേർ പങ്കാളികളായി. ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യ പ്രായോജകരായ മത്സരത്തിൽ എം.എം.എസ് സർഗവേദിയുടെയും മഞ്ചാടി ബാലവേദിയുടെയും വിവിധ കലാ പരിപാടികളുമുണ്ടായിരുന്നു. മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ, എഴുത്തുകാരിയും കവയിത്രിയുമായ ഷെമിലി പി. ജോൺ എന്നിവർ മുഖ്യാതിഥികളായിരുന്നു.
എം.എം.എസ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി പി.സി രജീഷ്, ട്രഷറർ എം.കെ. ബാബു, വനിത വേദി കൺവീനർ ദിവ്യ പ്രമോദ്, എം.എം.എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്, വനിത വേദി ജോ. കൺവീനർ ഷൈനി മുജീബ്, ഷംഷാദ് അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. വിമിത സനീഷ്, മനാറ സിദ്ദിഖ് എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ സജ്ന ശംസുദ്ദീൻ ഒന്നാംസമ്മാനം നേടി.
രണ്ടാംസമ്മാനം ഹന മുഹമ്മദ് ഹാഷിമും മൂന്നാംസമ്മാനം സജ്ന ശറഫുദ്ദീനും സ്വന്തമാക്കി. റുമാന ഫാമി, നദ ഫർമി ഹിഷാം എന്നിവർ നാലും അഞ്ചും സമ്മാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനവിതരണം സമാജം ഭാരവാഹികൾ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.