Posted On
date_range Updated On
date_range മുഹറഖ് കെ.എം.സി.സി ‘സേവാ-2023’ ലോഗോ പ്രകാശനം
മനാമ: മുഹറഖ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സേവാ-2023’ പരിപാടിയുടെ ലോഗോ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പ്രകാശനം ചെയ്തു. എസ്.കെ. നാസറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ്, ഇബ്രാഹീം തിക്കോടി എന്നിവർ സംസാരിച്ചു.
മുസ്തഫ കരുവാണ്ടി, റിയാസ് ഒമാനൂർ, മുന അബ്ദുല്ല, ജംഷീദ് നിലമ്പൂർ, ഇസ്മാഈൽ എലത്തൂർ, ജെ.പി.കെ. തിക്കോടി, സിറാജ് തുളിപ്പ്, നിസാർ ഇരിട്ടി, അബ്ദുൽഗഫൂർ, നൗഷാദ് എന്നിവർ സംബന്ധിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ.ടി. ഷഫിക് സ്വാഗതവും കെ.എം.സി.സി വനിത സെക്രട്ടറി ഷംന ജംഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.