മുഹറഖ് കെ.എം.സി.സി നടത്തിയ സമസ്ത സ്ഥാപക ദിനാചരണ പരിപാടിയിൽ ഇബ്രാഹിം തിക്കോടി അധ്യക്ഷ പ്രസംഗം നടത്തുന്നു
മനാമ: മുഹറഖ് കെ.എം.സി.സി സമസ്ത സ്ഥാപക ദിനം ആഘോഷിച്ചു.മുഹറഖ് ഐനുൽ ഹുദാ മദ്റസയിൽ ആക്ടിം പ്രസിഡന്റ് ഇബ്രാഹിം തിക്കോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റഫീഖ് ദാരിമി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.അബ്ദുറസാഖ് നദ്വി മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ മുസ്ലിയാർ തിരൂർ, ഷസയിൻ ഷാനവാസ് വടക്കുംപാട്, ഷയാൻ ശംസു മാനിപുരം, സയിദ് സിയാദ് തങ്ങൾ ചേരാപുരം തുടങ്ങിയവർ നേതൃത്വം നൽകി.പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും മുജ്തബ പരിയാരം നന്ദിയും പറഞ്ഞു.
മനാമ: ജൂലൈ 3, 10,17, 24,31 തീയതികളിൽ പുറപ്പെടുന്ന ഉമ്മാരീങ്ങൾക്ക് മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ ഉംറ ക്ലാസ് സംഘടിപ്പിക്കുന്നു. ഏത് ഗ്രൂപ്പിൽ പോകുന്നവർക്കും പങ്കെടുക്കാവുന്നതാണ്. ഇന്ന് വൈകീട്ട് 6.30 ന് മുഹറഖ് കെ.എം.സി.സി ഹാളിൽ ( പുതിയ ഓഫി ഗോൾഡ് സിറ്റിക്കടുത്ത ഇഷ്ടിക പള്ളിയുടെ മുൻവശം) പണ്ഡിതനും മുൻ ഉംറ അമീറുമായ ഉസ്താദ് അബ്ദുറസാഖ് നദ്വി ക്ലാസെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാവും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. സദർ മുഅല്ലിം എൻ.കെ. അബ്ദുൽ കരീം. 32201440
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.