മുഹറഖ് ക്ലബിന് സമീപത്തെ പാതയുടെ നാമകരണ ബോർഡ് അനാച്ഛാദനം ചെയ്തപ്പോൾ
മനാമ: മുഹറഖ് ക്ലബിന് സമീപത്തെ പാതക്ക് 'അഹമ്മദ് ബിൻ സൽമീൻ അവന്യൂ' എന്ന് പേര് നൽകി. അന്തരിച്ച ഫുട്ബാൾ താരം അഹമ്മദ് ബിൻ സൽമീെൻറ പേര് പാതക്ക് നൽകണമെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിട്ടിരുന്നു. മുഹറഖ് ക്ലബ് പ്രസിഡൻറ് ശൈഖ് അഹമ്മദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ നാമകരണ ബോർഡ് അനാച്ഛാദനം ചെയ്തു.
മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായ്, അഹമ്മദ് ബിൻ സൽമീെൻറ മക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ കായികരംഗത്തിന് അഹമ്മദ് ബിൻ സൽമീൻ നൽകിയ സംഭാവനകളെ മാനിച്ച് പാതക്ക് അദ്ദേഹത്തിെൻറ പേര് നൽകാൻ നിർദേശിച്ച ഹമദ് രാജാവിന് മുഹറഖ് ക്ലബ് പ്രസിഡൻറ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.