ഹൃദയാഘാതം; പാലക്കാട്‌ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: പാലക്കാട്‌ ജില്ലയിലെ നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ്‌ അലി (58 ) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. 25 വർഷമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ നഫീസ.മക്കള്‍: ഫായിസ്,ഫമിന നസ്റിന്‍,ഫസ്ന. മരുമക്കള്‍:മുഹമ്മദ് ഫൈസല്‍ ഫിറോസ്,ഫാത്തിമത്ത് സിയാന.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകും. കെ.എം.സി.സി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

Tags:    
News Summary - muhammed ali death at Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.