മുഹമ്മദ് യൂസുഫ് ജലാലി​െൻറ കുടുംബത്തെ ഹമദ് രാജാവ് സന്ദര്‍ശിച്ചു

മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ വ്യവസായി മുഹമ്മദ് യൂസുഫ് ജലാലി​െൻറ കുടുംബത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സന്ദര്‍ശിച്ചു.മുഹമ്മദ് യൂസുഫ് ജലാല്‍ ചെയ്ത സേവനങ്ങളെ അനുസ്മരിച്ച രാജാവ് അദ്ദേഹത്തിന് ദൈവം സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിച്ചു. മുഹമ്മദ് യൂസുഫ് ജലാൽ മാനുഷിക സേവന രംഗത്ത് വിലമതിക്കാനാവാത്ത സേവനങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നെന്നും ബഹ്‌റൈന്‍ സമൂഹത്തിന് അദ്ദേഹത്തെ മറക്കാന്‍ കഴിയില്ലെന്നും രാജാവ് പറഞ്ഞു. 
രാജ്യത്തി​െൻറ സാമ്പത്തിക വളര്‍ച്ചയിലും സ്വന്തം ഇടം അടയാളപ്പെടുത്താൻ അദ്ദേഹത്തിനായെന്ന് രാജാവ് കൂട്ടിച്ചേർത്തു.പരേത​െൻറ മക്കളും കുടുംബാംഗങ്ങളും ഹമദ് രാജാവി​െൻറ സന്ദര്‍ശനത്തിന് നന്ദി രേഖപ്പെടുത്തി.
 

News Summary - muhammad yusuf jalal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.