ജനപ്രിയമായി എം.ആർ.എ 'പായസമേള'

മനാമ: ബഹ്‌റൈനിലെ തങ്ങളുടെ ആദ്യ ഓണ സീസൺ ആഘോഷിക്കാനൊരുങ്ങി എം.ആർ.എ റസ്റ്റാറന്‍റ്. ഓണസദ്യക്ക് പേരും പെരുമയും കേട്ട എം.ആർ.എ ഇത്തവണ ബഹ്റൈനിലും സദ്യ ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 30ന് തുടക്കം കുറിച്ച എം.ആർ.എയുടെ 'പായസമേള'ക്ക് ബഹ്‌റൈനിലെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതിന് പുറമെ, വിവിധ ഭാഗങ്ങളിൽ നിന്ന് ഓണസദ്യക്കുള്ള ഓർഡറുകളും വലിയ തോതിൽ ലഭിക്കുന്നുണ്ട്. ബഹ്‌റൈനിലെ ആദ്യ ഓണ സീസൺ ആയിരുന്നിട്ടുകൂടി എം.ആർ.എയുടെ ഓണസദ്യക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത സ്ഥാപനത്തിൻ മേലുള്ള ഭക്ഷണ പ്രേമികളുടെ വിശ്വാസമാണ് പ്രകടമാക്കുന്നത്.

ഗുണമേന്മയുള്ളതും രുചികരുവുമായ വിഭവങ്ങൾ നൽകുന്നതിൽ എം.ആർ.എയ്ക്കുള്ള പ്രതിബദ്ധതയും ഇതിലൂടെ പ്രതിഫലിക്കുന്നു. ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ ഭക്ഷണപ്രേമികൾക്കിടയിൽ പ്രിയപ്പെട്ട എം.ആർ.എ 1965 മുതൽ ഇന്ത്യയിൽ ബേക്കറി ഉൾപ്പെടെയുള്ള റസ്റ്റാറന്റ് ശൃംഖലയായി പ്രവർത്തിച്ചുവരുന്നുണ്ട്

Tags:    
News Summary - mra restaurant payasamela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.