??????? ????????????????? ???????? ???????????? ??? ????????? ???????, ??????? ????? ???????????????

മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന്​ ഉച്ചക്ക്​ ഒന്നിന്​ ബഹ്​റൈനിലെത്തും. തുടർ ന്ന്​ അദ്ദേഹത്തിന്​ ബഹ്​റൈൻ ഗവർമ​െൻറ്​, ഇന്ത്യൻ എംബസി എന്നിവരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകും. തുടർന് ന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്​ച നടത് തും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്​ റിഫ ബഹ്​റൈൻ നാഷണൽ സ്​റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്​ത്​ അ​േദ്ദഹം സംസാരിക്കും. ബഹ്​റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രവാസികൾ പരിപാടിയിൽ സംബന്​ധിക്കും.

ഏകദേശം 20,000 പ്രവാസികൾ പ​െങ്കടുക്കുമെന്നാണ്​ കരുതുന്നത്​. പൊതുസമ്മേളനത്തിനുശേഷം വൈകിട്ട്​ ഹമദ്​ രാജാവ്​ നൽകുന്ന അത്താഴ വിരുന്നിൽ പ​െങ്കടുക്കും. നാളെ രാവിലെ മനാമ ക്ഷേത്രത്തി​​െൻറ നവീകരണ പരിപാടി ഉദ്​ഘാടനം ചെയ്യും. രൂപ ക്രഡിറ്റ്​ കാർഡ്​ ലോഞ്ചിങ്​​, ഖലീജ്​ അൽ ബഹ്​റൈൻ ബേസിൻ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്​ധപ്പെട്ട പ്രധാന അജണ്ടയാവും.

പതിറ്റാണ്ടുകൾക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്​റൈൻ സന്ദർശിക്കുന്നു എന്ന പ്രത്യേകത​യും ഇൗ അവസരത്തിലുണ്ട്​. സന്ദർശനത്തെ ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ്​ കാണുന്നത്​. ഇന്ത്യയും ബഹ്റൈനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും സന്ദർശനം കാരണമാകും. പ്രധാനമന്ത്രിക്കൊപ്പം മുതിർന്ന വ്യാപാര പ്രമുഖർ, മാധ്യമ പ്രവർത്തകർ, ഉന്നത ​ഉദ്യോഗസ്ഥർ എന്നിവരും എത്തുന്നുണ്ട്​.

Tags:    
News Summary - modi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.