???? ??????????? ???????? ??? ???????? ?????????? ????????????? ???????????? ????????? ????? ???????? ????????????? ?????????????????? ???????? ??.? ??????????

സൗദിയിൽ ലുലു പ്രവർത്തനം വ്യാപിപ്പിക്കും-എം.എ യൂസുഫലി

ഡൽഹി: സൗദി റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന ്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാ​​​െൻറ ഇന്ത്യാസന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഇന്ത്യാസൗദി ബിസി നസ് ഫോറത്തിലാണ് ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ റീട്ടെയിൽ മേഖലയിൽ ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപറ്റിയും, നിക്ഷേപങ്ങളെപറ്റിയും യൂസുഫലി ഫോറത്തിൽ വിശദീകരിച്ചു. സൗദിയിലെ വാണിജ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുവാൻ ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി അദ്ദേഹം അറിയിച്ചു.

സൗദിയിൽ ഇതിനകം 15 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു 2020 ആകുമ്പോഴേക്കും 20 ഹൈപ്പർമാർക്കറ്റുകൾ കൂടി പുതുതായി ആരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുക. ഇതിനകം നിക്ഷേപിച്ച 100 കോടി റിയാലിന് പുറമേയാണിത്. 2020 ആകുമ്പോൾ ലുലുവി​​​െൻറ സൗദിയിലെ ആകെ മുതൽ മുടക്ക് 200 കോടി റിയാലാകും. ഇത് കൂടാതെ കിങ്​ അബ്​ദുല്ല ഇകണോമിക് സിറ്റിയിൽ 200 മില്യൺ സൗദി റിയാൽ നിക്ഷേപത്തിൽ അത്യാധുനിക രീതിയിലുള്ള ലോജിസ്​റ്റിക് സ​​െൻറർ ആരംഭിക്കുവാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനും ഭക്ഷ്യസുരക്ഷഉറപ്പാക്കാനും ഇത് ഉപകരിക്കും.

സൗദിവത്കരണത്തി​​​െൻറ ഭാഗമായി ആകെ ജീവനക്കാരുടെ 40 ശതമാനവും സൗദികളാണ് ലുലുവിൽ ജോലി ചെയ്യുന്നത്​. 2020 ഓടെ ലുലുവിലെ സൗദി സ്വദേശികളുടെ എണ്ണം 5000 കടക്കും. സൗദി അരാംകോയുടെ 15 സൂപ്പർമാർക്കറ്റുകളുടെ ചുമതല ലുലുവാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ സൗദി ദേശീയ സുരക്ഷ വിഭാഗമായ നാഷനൽ ഗാർഡി​​​െൻറ ക്യാമ്പുകളിൽ ഷോപ്പിംഗ് സ​​െൻററുകളും സൂപ്പർമാർക്കറ്റുകളും നടത്തിപ്പി​​​െൻറ ചുമതലയും ലുലുവിനാണ്.

Tags:    
News Summary - mmyusafali-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.