?????? ?????? ????? ????????????? ??????? ????????? ??????????????

എം.എം.എസ് ഒാണം ആഘോഷിച്ചു

മനാമ: മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സ്പോൺസേർഡ് അഹ് ലൻ പൊന്നോണം വിപുലമായി സംഘടിപ്പിച് ചു, മുഹറഖ് സയ്യാനി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘത്തി​​െൻറ പാട്ടുകൂട്ടവും രാജേഷ് അവതരിപ്പിച്ച മിമിക്സും പരിപാടിക്ക് മാറ്റ് കൂട്ടി, കൂടാതെ എം. എം.എസ്‌ സർഗവേദിയുടേയും എം.എം.എസ്‌ മഞ്ചാടി ബാലവേദി യുടേയും എം.എം.എസ്‌ വനിത വിഭാഗത്തി​​െൻറയും കലാപരിപാടികളും അരങ്ങേറി.

സംസ്കാരിക സമ്മേളനം മുൻ മുഹറഖ് നഗരസഭ ചെയർമാൻ അബ്ദുല്ല അൽ സിനാൻ ഉദ്ഘാടനം ചെയ്തു. എം.എം.എസ്‌ പ്രസിഡൻറ്​ അനസ് റഹിം അധ്യക്ഷനായിരുന്നു, ജനറൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീക്ക്, ഷബിനി വാസുദേവ്, സഇൗദ് റമദാൻ നദ് വി,അൽ ഹിലാൽ മാർക്കറ്റിംഗ് മാനേജർ ആസിഫ്,
ബി.എഫ്​.സി സോണൽ മാനേജർ ടോബി, ലുലു എക്സ്ചേഞ്ച് മുഹറഖ് ബ്രാഞ്ച് മാനേജർ അഭിലാഷ്, തുടങവർ സംസാരിച്ചു. ട്രഷറർ പ്രമോദ് കുമാർ നന്ദി പറഞ്ഞു, ജോസഫ് തോമസ് തുടങ്ങിയവർ സംബന്​ധിച്ചു.

Tags:    
News Summary - mms onam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.