മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ഇഫ്താർ സംഗമം വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സായാനി ഹാളിൽ നടന്ന ഇഫ്താർ സ്നേഹ സംഗമത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ഡിസ്കവർ ഇസ് ലാം മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ ആണ് ഇഫ്താർ സംഘടിപ്പിച്ചത്. പ്രസിഡന്റ് ശിഹാബ് കറുകപുത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇഫ്താർ കമ്മറ്റി കൺവീനർ അബ്ദുൽ മൻഷീർ സ്വാഗതം ആശംസിച്ചു.
ഡിസ്കവർ ഇസ് ലാം പ്രതിനിധി ഷഫീക് അബൂബക്കർ റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടിവ് അംഗം ബിജു ജോർജ് ആശംസകൾ നേർന്നു. നിരവധി സാമൂഹിക സംഘടന നേതാക്കൾ പങ്കാളികൾ ആയി. സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, ഇഫ്താർ കമ്മറ്റി ജോ. കൺവീനർ അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.