എം.എം ടീം മലയാളി മനസ്സ് ഓണാഘോഷം
മനാമ: കഴിഞ്ഞ എട്ടു വർഷക്കാലമായി ബഹ്റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനയായ എം.എം ടീം മലയാളി മനസ്സ് ഓണാഘോഷം സംഘടിപ്പിച്ചു. ഹൂറ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് പാർട്ടി ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ, വിഭവസമൃദ്ധമായ ഓണസദ്യയും, കേരളത്തിന്റെ തനതായ ഓണക്കളികളും സംഘടിപ്പിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് മൊമെന്റോയും വിജയികൾക്ക് സമ്മാനങ്ങളും കൈമാറി. ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായ ചടങ്ങുകൾക്ക് എം.എം ടീം എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.