മനാമ: ഭീകരത തുടച്ചുനീക്കാൻ രാജ്യങ്ങൾ ആവുന്നതെല്ലാം ചെയ്യേണ്ട സമയമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ പറഞ്ഞു. ഇതിനായി രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കണം. പടിഞ്ഞാറൻ രാജ്യങ്ങളും കിഴക്കൻ രാജ്യങ്ങളും ഒരുപോലെ ഇതിൽ സഹകരിക്കണം. സമൂഹത്തിനെ തകർക്കുക എന്ന ലക്ഷ്യവുമായി കച്ചകെട്ടി ഇറങ്ങിയവരാണ് ഭീകര ഗ്രൂപ്പുകൾ. രാജ്യങ്ങൾ തന്നെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. െഎ.എസിെൻറയും ബോകോ ഹറാമിെൻറയും കാര്യത്തിൽ ഇത് ലോകം കണ്ടതാണ്. വിശ്വാസത്തിെൻറ അപ്രമാദിത്വം ആണ് ഭീകരതയുടെ പ്രത്യയശാസ്ത്രം. അത് ലക്ഷ്യമിടുന്നത് സമൂഹത്തിെൻറ വൈവിധ്യങ്ങളെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 13ാമത് ‘മനാമ ഡയലോഗ്’ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സുരക്ഷ സഖ്യങ്ങൾക്കായി മിഡിൽ ഇൗസ്റ്റ് കിഴക്കൻ രാജ്യങ്ങളിേലക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എം. ജെ അക്ബർ പറഞ്ഞു. ഇപ്പോഴും എന്താണ് ഭീകരത എന്നതിനെ കുറിച്ച് സുവ്യക്തമായ നിർവചനമുണ്ടായിട്ടില്ല. നിർവചിക്കാത്ത ഒരു ശത്രുവിനോട് എങ്ങനെയാണ് ഏറ്റുമുട്ടുക? ഭീകര ഗ്രൂപ്പുകൾക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ട്. അതവർ അക്രമത്തിലൂടെയാണ് സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത് എന്ന് മാത്രം. ഭീകരതയുടെ ആഘാതം എല്ലാ സമൂഹങ്ങളിലും വ്യവസ്ഥിതികളിലും പ്രകടമാണ്. ഭീകരത ഉൻമൂലനം ചെയ്യുകയെന്നത് മനുഷ്യാവകാ ശത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ സേവനമായിരിക്കും. മനുഷ്യ ജീവനെടുക്കാൻ ശ്രമം നടത്തുന്നവരെ ഏതുവിധേനയും നേരിടണം. ഇന്ത്യയുമായി ചരിത്രപരമായി ബന്ധം പുലർത്തുന്നവരാണ് ഗൾഫ് രാജ്യങ്ങൾ. ഒമ്പത് ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഇൗ രാജ്യങ്ങളിൽ വളരെ സമാധാനപരമായി തൊഴിലെടുക്കുന്നത്. ഇന്ത്യയുമായുള്ള സഹകരണം ഗൾഫ് രാജ്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഡൽഹിയിൽ നിന്ന് ദുബൈയിലേക്കും ദുബൈയിൽ നിന്ന് കൈറോയിലേക്കും മൂന്ന് മണിക്കൂറാണ് ദൂരം. എന്നിട്ടും കൈറോയെ അയൽക്കാരനും ഇന്ത്യയെ അകലത്തും കാണുന്ന സ്ഥിതിയുണ്ട്. ‘കിഴക്കിെൻറ മധ്യമാണ് ഇന്ത്യ’യെന്ന് അക്ബർ പറഞ്ഞു.
യമനിൽ വലിയ സഹായങ്ങൾ വേണ്ട സാഹചര്യമാണുള്ളത്. കുട്ടികൾ ഉൾപ്പെടെ 20 ദശലക്ഷം പേർക്ക് ഭക്ഷണവും വൈദ്യസഹായവും ആവശ്യമാണ് അവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം പ്ലീനറി സെഷനിൽ ജപ്പാൻ വിദേശകാര്യ മന്ത്രി ടാറോ കോനോയും സംസാരിച്ചു. മേഖലയിൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി സംഘർഷങ്ങൾ അവസാനിപ്പിക്കാനും ജപ്പാന് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മതപരമായും വംശപരമായും സ്വതന്ത്രമായി, എവിടെയും പക്ഷം ചേരാതെ നിന്ന രാജ്യമാണ് ജപ്പാൻ. അതുകൊണ്ട് മേഖലയിൽ ജപ്പാനെതിരെ യാതൊരു മോശം സങ്കൽപവുമില്ല. മിഡിൽ ഇൗസ്റ്റ് സംഘർഷങ്ങൾക്ക് ജപ്പാെൻറ സമാധാന നയതന്ത്രജ്ഞത മികച്ച പരിഹാരമാകും. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിലെയെല്ലാം പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകാൻ ജപ്പാന് സാധിക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അയക്കുന്ന പണം വടക്കൻ കൊറിയയുടെ മിസൈൽ പദ്ധതിക്ക് സഹായമായിട്ടുണ്ടെന്നും ആ രാജ്യത്തിനുമേൽ സമ്മർദം ചെലുത്താൻ ഗൾഫ് രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യൻ വിപണി നിക്ഷേപകർക്കായി തുറന്നുകിടക്കുന്നു’
മനാമ: അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാനും ഇന്ത്യൻ ഉപഭോക്തൃ വിപണിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനും ബഹ്റൈനിലെ നിക്ഷേപകർ താൽപര്യം കാണിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം. ജെ.അക്ബർ പറഞ്ഞു. കഴിഞ്ഞ ദിവസം ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലെ കാപിറ്റൽ ക്ലബിൽ ബഹ്റൈനി^ഇന്ത്യൻ വ്യാപാരികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും വർഷമായി ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നിക്ഷേപവും വ്യാപാരവും വർധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഉഭയകക്ഷി വ്യാപാരങ്ങളിലൂടെ കൂടുതൽ പുരോഗതി പ്രാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപത്തോട് തുറന്ന സമീപനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയിൽ വ്യാപാരവും വ്യവസായവും നടത്താൻ ഇന്ന് പല അനുകൂല ഘടകങ്ങളുണ്ട്. ‘ചുവപ്പുനാട’യും നികുതി പ്രശ്നങ്ങളും വലിയ അളവിൽ പരിഹരിക്കാൻ നിലവിലെ സർക്കാറിന് സാധിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന കാര്യത്തിലുള്ള സുതാര്യതയും മികച്ച അടിസ്ഥാന സൗകര്യങ്ങളും വ്യാപാര^വാണിജ്യ സൗഹൃദ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പദവി ഉയർത്തിയിട്ടുണ്ട്. ഇത് വിവിധ സർവെകളിലും റാങ്കിങ്ങുകളിലും വ്യക്തമാണ്. സാേങ്കതിക രംഗത്തും ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യ വത്കരണത്തിലും താൽപര്യമുള്ളവർക്ക് പങ്കാളികളാകാം. ചെറുകിട സംരംഭകരുടെ പ്രോത്സാഹനത്തിനായി സർക്കാർ വൈവിധ്യമാർന്ന പദ്ധതിളാണ് ആവിഷ്കരിക്കുന്നതെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് ഏഷ്യയിലെ ഇസ്ലാമിക് ബാങ്കിങ്ങിെൻറ കേന്ദ്രമാകാൻ സാധിക്കുമെന്ന് ‘അൽ ബറാക ഇസ്ലാമിക് ബാങ്ക്’ ചെയർമാൻ ഖാലിദ് അസ്സയാനി പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.