മനാമ: നാടണയാൻ കൊതിക്കുന്നവർക്ക് സഹായവുമായി സിക്സ്ത് വെഞ്ച്വർ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ ഹമീദ് അബൂബക്കറും. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് വഴി കാണാത്ത പ്രവാസികൾക്കായി ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് 10 ടിക്കറ്റാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ഇത്തരമൊരു ദുരിതകാലത്ത് സഹജീവികളെ സഹായിക്കേണ്ടത് ഉത്തരവാദിത്തമായി കണ്ടാണ് വടകര നന്ദി സ്വദേശിയായ ഹമീദ് അബൂബക്കർ ഇൗ സംരംഭവുമായി കൈകോർക്കുന്നത്.
പദ്ധതിയെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം അതീവ സന്തോഷത്തോടെ സഹകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. 1983ൽ റിഫയിൽ ഒരു ചെറിയ സ്റ്റോറുമായി റീെട്ടയ്ൽ ബിസിനസ് രംഗത്ത് എത്തിയ ഹമീദ് അബൂബക്കർ ഇന്ന് നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. ഡേ ആൻഡ് നൈറ്റ്, പാർക്ക് ആൻഡ് ഷോപ്പ്, സെഞ്ച്വറി മാർക്കറ്റ് എന്നീ ബ്രാൻഡ് നാമങ്ങളിൽ 17 കൺവീനിയൻസ് സ്റ്റോറുകൾ, മൂന്ന് ഡൈൻ ഇൻ റസ്റ്റാറൻറുകൾ, മൂന്ന് ലോൺഡ്രികൾ, ഒരു ഫാർമസി, ഒരു ട്രേഡിങ് കമ്പനി എന്നിവ ഗ്രൂപ്പിെൻറ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.