മനാമ: തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജു തോമസിന് ഇത് സന്തോഷത്തിെൻറ നിമിഷങ്ങളാണ്. പ്രയാസങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ നാട്ടിലെത്താൻ കഴിയുന്നതിെൻറ ആശ്വാസമാണ് അദ്ദേഹത്തിെൻറ മുഖത്ത്. ഇന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അദ്ദേഹം നാട്ടിലേക്കു തിരിക്കും. ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ആവിഷ്കരിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലാണ് ഇദ്ദേഹത്തിന് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നൽകിയത്.
30 വർഷം മുമ്പാണ് രാജു ബഹ്റൈനിലെത്തിയത്. ചെറിയ ജോലികൾ ചെയ്താണ് ഇവിടെ കഴിഞ്ഞുപോന്നത്. മാസങ്ങൾക്കുമുമ്പ് നെഞ്ചുവേദനയെത്തുടർന്ന് ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തി ചികിത്സ നടത്തണമെന്ന ആഗ്രഹത്തിൽ കഴിയുേമ്പാഴാണ് മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതി അനുഗ്രഹമായെത്തിയത്. രാജുവിെൻറ ഭാര്യയും രണ്ടു മക്കളും നാട്ടിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.