മനാമ: നാലു പതിറ്റാണ്ട് മുമ്പ് ബഹ്റൈനിൽ എത്തിയ ജയപ്രകാശ് ഏറെ സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.കഷ്ടപ്പാട് അനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ സൗജന്യ ടിക്കറ്റ് നൽകുന്നതിന് ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്ന് ആവിഷ്കരിച്ച ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിയിൽ ലഭിച്ച ടിക്കറ്റുമായാണ് അദ്ദേഹം ജൂൺ 11ന് നാടണയുന്നത്. 43 വർഷം മുമ്പ് ബഹ്റൈനിൽ എത്തിയ തിരുവനന്തപുരം വെൺകുളം സ്വദേശിയായ ജയപ്രകാശിന് ഇടക്കുണ്ടായ സെറിബ്രൽ സ്ട്രോക്കാണ് ജീവിതത്തിെൻറ താളം തെറ്റിച്ചത്.
തുടർന്ന് ജോലികൾ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. ചെറിയ ജോലികൾ ചെയ്താണ് ഇതുവരെ ജീവിതം തള്ളി നീക്കിയത്. വേൾഡ് എൻ.ആർ.െഎ കൗൺസിൽ ജി.സി.സി ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഡയറക്ടർ സുധീർ തിരുനിലത്തിെൻറ ഇടപെടലിലൂടെയാണ് ഇദ്ദേഹത്തിെൻറ രേഖകൾ ശരിയാക്കിയെടുത്തത്. രേഖകൾ ശരിയാക്കാൻ ഏറെനാളത്തെ പരിശ്രമമാണ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.