മനാമ: നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ അർഹരായവർക്ക് സൗജന്യ ടിക്കറ്റ് നൽകാൻ ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ചേർന്നൊരുക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിക്ക് ലഭിച്ചത് മികച്ച പ്രതികരണം. നിരവധി വ്യവസായ പ്രമുഖരും അഭ്യുദയകാംക്ഷികളും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത് പദ്ധതിയുടെ വിജയമായി.
ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള, ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി. ബാബുരാജൻ, ഡേ ആൻഡ് നൈറ്റ്, പാർക്ക് ആൻഡ്ഷോപ്പ് ഉടമ ഹമീദ് അബൂബക്കർ, അൽ നമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ, അമാദ് ബഇൗദ് ഇലക്ട്രിക്കൽസ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ഒാമശ്ശേരി സ്വദേശിയും എ.ബി.സി ബാങ്ക് ഉദ്യോഗസ്ഥനുമായ പി.എം. അബ്ദുൽ നാസർ , ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ ഡയറക്ടർ ഷക്കീൽ അഹ്മദ് ആസ്മി, ആലുവ സ്വദേശിയും ബഹ്ൈറൻ തത്വീർ പെട്രോളിയം ഉദ്യോഗസ്ഥനുമായ മുഹമ്മദ് മുഹിയുദ്ദീൻ, യൂനിഫോം സിറ്റി മാനേജിങ് ഡയറക്ടർ എം.കെ. ബഷീർ , അൽ ഒസ്റ സഹസ്ഥാപകൻ ഇബ്രാഹിം കല്ലംപറമ്പത്ത്, ശ്രീധരൻ കെ. നായർ (മിഡാ കേബ്ൾസ്, അൽ അമാനി സ്പെയർ പാർട്സ് ഗ്രൂപ്), മാസ്കോ പ്രോപ്പർട്ടി ഡെവലപ്െമൻറ് കമ്പനി മാനേജിങ് ഡയറക്ടർ ഷാഫി പാറക്കട്ട, ബാബുജി നായർ, സുബൈർ, എം.എം. മുനീർ എന്നിവർ പദ്ധദ്ധതിയെ അകമഴിഞ്ഞ് പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.