മനാമ: വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കണ്സൽട്ടേഷന് കമ്പനിയുടെ സഹായം തേടുമെന്ന് മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി അറിയിച്ചു. കഴിഞ്ഞ ദിവസം പാര്‍ലമെൻറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അല്‍ അബ്ബാസിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിെൻറ ഘടന പരിഷ്കരിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള പദ്ധതി തയാറാക്കുകയും ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെൻറ് സഹകരണത്തോടെയായിരിക്കും വിദ്യാഭ്യാസ മേഖലയുടെ നവീകരണം നടപ്പാക്കുക.
നേരേത്തയില്ലാത്തവിധം വിദ്യാഭ്യാസ മേഖലയില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും നടന്ന വിവിധ മത്സരങ്ങളില്‍ പ്രതീക്ഷിച്ച മികവ് നേടിയെടുക്കാനും ഇതിനോടകം സാധിച്ചു. ബഹ്റൈനിലേത് ഏകീകൃത വിദ്യാഭ്യാസ പദ്ധതിയാെണന്നും മന്ത്രാലയത്തിന് കീഴിലുള്ള വിവിധ അതോറിറ്റികള്‍ പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജര്‍മന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോളണ്ട് ബെര്‍ഗര്‍ എന്ന കമ്പനിയെയാണ് കണ്സൽട്ടേഷന് ചുമതല നല്‍കിയിട്ടുള്ളത്.
36 രാജ്യങ്ങളിലായി വിജയകരമായ അനേകം പദ്ധതികള്‍ നടപ്പാക്കിയ കമ്പനിയാണിത്. വിവിധ രാജ്യങ്ങളിലായി 50 ലധികം സെൻററുകളും ഇവര്‍ക്കുണ്ട്. എജുക്കേഷന്‍ ആൻഡ് ട്രെയിനിങ് ഡെവലപ്മെൻറ് സുപ്രീം കൗണ്‍സിലിെൻറ തീരുമാനപ്രകാരമാണ് പ്രസ്തുത കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും പുതിയ രൂപത്തില്‍ മന്ത്രാലയം പുനഃസംഘടിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.