മനാമ: 11 സർക്കാർ വകുപ്പുകൾ നൽകുന്ന 200 സേവനങ്ങള്‍ക്കു കൂടി നികുതി ഒഴിവാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതോടെ നികുതി ഒഴിവാക്കിയ സേവനങ്ങളുടെ എണ്ണം 400 ആയിട്ടുണ്ട്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശികളുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതിെൻറ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്.
2020ലേക്ക് പ്രവേശിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും കാബിനറ്റ് പുതുവര്‍ഷാശംസകള്‍ നേര്‍ന്നു. നന്മയും പുരോഗതിയും സമാധാനവും കൈവരിക്കാന്‍ പുതുവര്‍ഷത്തിന് സാധ്യമാകട്ടെയെന്ന് ആശംസിച്ചു. വിവിധ മേഖലകളില്‍ 2019 ല്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക, കായിക മേഖലകളില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിെച്ചന്ന് അംഗങ്ങള്‍ വിലയിരുത്തി.
2020ലെ അറബ് ടൂറിസം തലസ്ഥാനമായി മനാമയെ അംഗീകരിച്ചത് നേട്ടമാണെന്ന് സഭ വിലയിരുത്തി. ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായി മനാമയുടെ സ്ഥാനം അടയാളപ്പെടുത്താനും ശ്രദ്ധ നേടാനും പ്രഖ്യാപനം ഉപകരിക്കുമെന്ന് വിലയിരുത്തി. ഇത് രണ്ടാം തവണയാണ് മനാമ അറബ് ടൂറിസ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ദമ്മാമിലുണ്ടായ തീവ്രവാദ അക്രമണ ശ്രമത്തെ സൗദി ഭരണകൂടം പരാജയപ്പെടുത്തിയത് നേട്ടമായി കാബിനറ്റ് വിലയിരുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് സൗദി സ്വീകരിക്കുന്ന മുഴുവന്‍ നടപടികള്‍ക്കും കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. സോമാലിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ സ്ഫോടനത്തെ സഭ ശക്തമായി അപലപിച്ചു. തീവ്രവാദത്തിെൻറ വിവിധ ഇനങ്ങളെ പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് സോമാലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായവും വിവിധ സബ്സിഡികളും അര്‍ഹരായവര്‍ക്ക് വേഗത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കിരീടാവകാശി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തുന്നവരെ ആകര്ഷിക്കുന്നതിെൻറ ഭാഗമായി വിസ ഫീസില്‍ ഇളവ് വരുത്താനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്കി. വിസിറ്റ് വിസ, ഡിേപ്ലാമാറ്റിക് വിസ, സ്റ്റുഡൻറ് വിസ എന്നിവയുടെ ഫീസുകളില്‍ ഇളവ് വരുത്താനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്കി. ഒരു വര്‍ഷത്തേക്കുള്ള വിസ ഫീസ് 85 ദീനാറില്നിന്നും 40 ദിനാറായും അഞ്ച് വര്‍ഷത്തേക്കുള്ള വിസ ഫീസ് 170 ല്‍ നിന്നും 60 ദിനാറായും കുറക്കും. കൂടാതെ വിദ്യാര്‍ഥി വിസ ഒരു വര്‍ഷത്തില്‍ നിന്നും അഞ്ച് വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്യും. ഡിേപ്ലാമാറ്റിക് വിസ മൂന്ന് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി വര്‍ധിപ്പിക്കും. പുതിയ ഫീസ് നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും. അറബ് കസ്റ്റംസ് സഹകരണ കരാറില്‍ ബഹ്റൈന്‍ ഒപ്പുവെക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. സര്‍ക്കാറിെൻറ 2019-2022 വര്‍ഷത്തേക്കുള്ള ആരോഗ്യ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. ബഹ്റൈന്‍ പുറത്ത് നടന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തതിെൻറ റിപ്പോര്‍ട്ടുകള്‍ മന്ത്രിമാര്‍ സഭയില്‍ അവതരിപ്പിച്ചു. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.