മനാമ: മേഖലയില്‍ ഭീഷണിയുയര്‍ത്തുന്ന ഇറാന്‍ നിലപാടിനെതിരെ അമേരിക്കന്‍ പ്രസിഡൻറ് റൊണാള്‍ഡ് ട്രംപിെൻറ നിലപാടുകള്‍ക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുൈദബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഇറാന്‍ ഭീഷണിയെ അന്താരാഷ്ട്ര തലത്തില്‍ വിലയിരുത്തപ്പെടുന്നത് ശുഭസൂചകമാണെന്ന് വിലയിരുത്തി.
സുസ്ഥിര വികസനത്തിനായി അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ശ്രമങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ബഹ്റൈന് ഇക്കാര്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പരിഗണിക്കപ്പെടുന്ന അവസ്ഥ സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തെക്കുറിച്ച് യു.എന്‍ സംഘടിപ്പിച്ച ഉന്നത തല രാഷ്ട്രീയ ഫോറത്തില്‍ ബഹ്റൈന്‍ സന്നദ്ധസേവനാ റിപ്പോര്‍ട്ട് തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്ത ടീമിന് മന്ത്രിസഭ പ്രത്യേകം ആശംസകള്‍ അറിയിച്ചു. റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി കാര്യാലയ മന്ത്രിയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് വിടാനും തീരുമാനിച്ചു. എല്ലാ മേഖലകളിലും രാജ്യത്തിെൻറ യശസുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ടെലികോം അടിസ്ഥാന സൗകര്യ സൂചികയില്‍ ബഹ്റൈന് നാലാം സ്ഥാനം നേടാനായത് ഏറെ അഭിമാനകരമാണെന്ന് കാബിനറ്റ് വിലയിരുത്തി. ഈ മേഖലയില്‍ മുന്നോട്ട് തന്നെ കുതിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്.
ടെലികോം മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങള്‍ തുടങ്ങാനും മല്‍സരാധിഷ്ഠിധ മാര്‍ക്കറ്റ് ഒരുക്കാനും ഇത് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക സുസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും മുന്നോട്ട് പോകുന്നതിനാവശ്യമായ നടപടികള്‍ തുടരുന്നതിന് നിര്‍ദേശിച്ചു. എല്ലാ മന്ത്രാലയങ്ങളും ഇതിനായി പദ്ധതികള്‍ തയാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ടെണ്ടറുകള്‍ ക്ഷണിക്കുമ്പോള്‍ ബഹ്റൈന്‍ കോണ്‍ട്രാക്റ്റിങ് കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. സ്വകാര്യ മേഖലക്ക് രാജ്യത്തിെൻറ സാമ്പത്തിക വികസനത്തിലും വളര്‍ച്ചയിലും ഗുണകരമായ പങ്ക് വഹിക്കാനാകുമെന്നാണ് കരുതുന്നത്. തീവ്രവാദത്തിെൻറ നിര്‍വചനത്തില്‍ മാറ്റം വരുത്താനും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിങ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര നിര്‍വചനങ്ങളുമായി യോജിച്ച രൂപത്തിലാക്കാനും തീരുമാനിച്ചു. അന്താരാഷ്ട്ര സാമ്പത്തിക വര്‍കിങ് ഗ്രൂപ്പ് നിര്‍ദേശിച്ച നിര്‍വചനങ്ങള്‍ക്കനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ നടപടികളുണ്ടാവുക. എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളും ‘തീവ്രവാദം’ എന്ന നിര്‍വചനത്തില്‍ പെടും.
ഇതിനായി നടക്കുന്ന സാമ്പത്തിക സമാഹരണങ്ങളും സഹായങ്ങളും തീവ്രവാദ പ്രവര്‍ത്തനമായാണ് ഗണിക്കുക. രാജ്യത്തെ ഏഴ് പ്രദേശങ്ങളില്‍ പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കുന്നതിനായി പഠനം നടത്താന്‍ കാബിനറ്റ് തീരുമാനിച്ചു. 15 ഓളം ഗ്രാമങ്ങള്‍ക്കും അനുബന്ധ പ്രദേശങ്ങള്‍ക്കും ഇതിെൻറ ഗുണഫലം ലഭിക്കും. അന്താരാഷ്ട്ര സംരംഭകത്വ നെറ്റ്വര്ക് ബഹ്റൈനില്‍ ശാഖ ആരംഭിക്കുന്നതിനും എന്‍.ജി.ഒ ആയി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്‍കി. സംരംഭകര്‍ക്ക് പ്രോല്‍സാഹനം നല്‍കാനും അന്താരാഷ്ട്ര തലത്തില്‍ അവര്‍ക്ക് ബന്ധം ശക്തിപ്പെടുത്താനും ഇത് അവസരമൊരുക്കും. ഫ്രാന്‍സ് കാര്‍ഷിക-ഭക്ഷ്യ മന്ത്രാലയവും പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയവും തമ്മില്‍ കാര്‍ഷിക, മല്‍സ്യ സമ്പദ് മേഖലയില്‍ സഹകരണക്കരാറില്‍ ഒപ്പുവെക്കാന്‍ അംഗീകാരം നല്‍കി. കൃഷി, കാലി വളര്‍ത്തല്‍, മീന്‍ പിടുത്തം, കാര്‍ഷിക മേഖലയിലെ ഗവേഷണം എന്നിവയെ ഇതു വഴി ശക്തിപ്പെടുത്തും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.