മനാമ: വെള്ളത്തിെൻറ ദുരുപയോഗം തടയുന്നതിനുള്ള പദ്ധതികളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ശുദ്ധീകരിച്ച വെള്ളം വെറുതെ പാഴാക്കിക്കളയുന്നത് ഒഴിവാക്കുന്നതിനും അത് ഉപയോഗപ്പെടുത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനും തീരുമാനിച്ചു. കൃഷി, തോട്ടങ്ങള്‍ എന്നിവ പരിപാലിക്കുന്നതിന് ശുചീകരിച്ച വെള്ളം ഉപയോഗപ്പെടുത്തുന്നതിെൻറ സാധ്യതകളാണ് പരിഗണിക്കുക. റോഡ്, മലിന ജല പൈപ്പ്, കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി ചര്‍ച്ച ചെയ്തു.
138 ദശലക്ഷം ദിനാറിെൻറ പദ്ധതികളാണ് 69 ടെണ്ടര്‍ നടപടികളിലൂടെ അംഗീകരിച്ചിട്ടുള്ളത്. മുഹറഖ് സര്‍ക്കുലര്‍ റോഡ് പൂര്‍ത്തീകരണം, ഹാല റോഡ് നവീകരണം, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മുഹറഖ് ലോങ് സ്റ്റേ കെയര്‍ സെൻറര്‍ നിര്‍മാണം, സനാബിസ് ഗ്രാമ റോഡുകളുടെ നവീകരണം തുടങ്ങിയവയാണ് ഇതിലെ പ്രധാന പദ്ധതികള്‍. തീവ്രവാദം, തീവ്രവാദ ഫണ്ടിങ് ഇവ തടയുന്നതിന് ഫ്രാന്‍സും ബഹ്റൈനും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബനിറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.