മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രണ്ട് ദിവസത്തെ സന്ദർശനത്തിന് ബഹ്റൈനിൽ എത്തി. അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.
ത്രിരാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായാണ് വിദേശകാര്യ മന്ത്രി ബഹ്റൈനിൽ എത്തിയത്. ബഹ്റൈന്‍ പുറമേ, യു.എ.ഇ, സീഷെൽസ് എന്നിവയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിെൻറ ആദ്യ ബഹ്റൈൻ സന്ദർശനമാണ് ഇത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ സർക്കാരിെൻറയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം ബഹ്റൈൻ സർക്കാരിനെ അറിയിക്കും. ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്യും. ബുധനാഴ്ച അദ്ദേഹം യു.എ.ഇയിലേക്ക് പോകും. 27,28 തീയതികളിലാണ് സീഷെൽസ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.