മനാമ: സഖയ്യ മിഡിൽ ഇൗസ്റ്റ് ആശുപത്രി വിപുലമായ പരിപാടികളോടെ ഹൃദയദിനമാഘോഷിച്ചു. ബോധവത്കരണ കാമ്പയിൻ ഉൾപ്പെടെയുള്ളവ നടന്നു. ബഹ്റൈനിലെ ശ്രീലങ്കൻ സ്ഥാനപതി ഡോ.സജ് മെൻഡിസ് മുഖ്യാതിഥിയായിരുന്നു. മുഹറഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സ്നാൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, ബഹ്റൈനിലെയും ഇന്ത്യയിലെയും സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികൾ, നയതന്ത്രപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു. ഇന്നലെ സമഗ്രമായ ഹൃദയ പരിശോധന സൗജന്യമായി നടത്തി. ഇത് ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.