മനാമ: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുമായി ചര്‍ച്ച നടത്തി. രണ്ടുദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയതായിരുന്നു അദ്ദേഹം.
ബഹ്റൈന്‍ ആഭ്യന്തര സഹമന്ത്രി, പബ്ളിക് സെക്യൂരിറ്റി ചീഫ്, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, സതേണ്‍ ഗവര്‍ണര്‍, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ എന്നിവരും സന്നിഹിതരായിരുന്നു.
വി.കെ.സിങ്ങിനെ സ്വീകരിച്ച ആഭ്യന്തര മന്ത്രി ഇന്ത്യയും ബഹ്റൈനും തമ്മില്‍ വിവിധ രംഗങ്ങളില്‍ സുദൃഢ ബന്ധമാണുള്ളതെന്ന് പറഞ്ഞു. മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത നീക്കം ആവശ്യമാണ്. സുരക്ഷാവെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സമയമാണിത്.
ഈ സാഹചര്യത്തില്‍ സഹകരണം ഉറപ്പാക്കാന്‍ ഇരുപക്ഷത്തേക്കുമുള്ള ഉന്നതതല-സന്ദര്‍ശനങ്ങള്‍ ഉപകരിക്കും. സുരക്ഷാരംഗത്തെ പരിചയവും ഉപയോഗപ്പെടുത്താനാകും. സംയുക്ത ലക്ഷ്യങ്ങള്‍ക്കായി സുരക്ഷാരംഗത്തെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനും ഇന്ത്യയും വലിയ ചരിത്രമുള്ള നാടുകളാണ്. തുറന്ന സമീപനവും പരസ്പര ബഹുമാനവുമാണ് അതിന്‍െറ മുഖമുദ്ര. ബഹ്റൈന്‍ പൊലീസിലും മറ്റും ഇന്ത്യക്കാര്‍ വലിയ സേവനങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും ശൈഖ് റാഷിദ് പറഞ്ഞു. ബഹ്റൈനും ഇന്ത്യയും തമ്മില്‍ സ്നേഹവും സമാധാനവും അടിസ്ഥാനമാക്കിയുള്ള ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് വി.കെ.സിങ് പറഞ്ഞു. ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കി വരുന്ന പരിഗണനക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം ചര്‍ച്ചയായതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാവിഭാഗങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി സംയുക്ത നീക്കങ്ങള്‍ നടത്തേണ്ട കാര്യവും ഇരുവരും സംസാരിച്ചു. സൈബര്‍ സുരക്ഷ, വിവിധ മേഖലകളില്‍ നേടിയ വൈദഗ്ധ്യം പങ്കുവെക്കല്‍, മേഖലയുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയായി. കഴിഞ്ഞ ദിവസം ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ ‘സലാം ബഹ്റൈന്‍’ സംഘടിപ്പിച്ച പരിപാടിയിലും ജുഫയര്‍ പയനിയര്‍ ഹോട്ടലില്‍ ‘സംസ്കൃതി’ നല്‍കിയ സ്വീകരണത്തിലും വി.കെ.സിങ് സംബന്ധിച്ചു. കേരളീയ സമാജത്തില്‍ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.