ദലൈലാമ പതിനാലാമൻ ടെൻസിൻ ഗ്യാറ്റ്സോയോടൊപ്പം ചാണ്ടി ഉമ്മൻ എം എൽ എ, കെ ജി ബാബുരാജൻ, സ്വാമി വീരേശ്വരാനന്ദ എന്നിവർ
മനാമ: ശ്രീനാരായണ ഗുരുദേവൻ 1924-ൽ സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘാടക സമിതി പ്രതിനിധികൾ ടിബറ്റൻ ആത്മീയ നേതാവ് പതിനാലാമത് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി.
സംഘാടക സമിതി ചെയർമാൻ കെ.ജി. ബാബുരാജൻ, സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, വിദേശ രാജ്യങ്ങളിലെ സമ്മേളനങ്ങളുടെ ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എം എൽ എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദലൈലാമയെ സന്ദർശിച്ചത്. ഗുരുദേവന്റെ 'ദൈവദശകം' പ്രാർത്ഥനയും കൃതികളും കൂടാതെ ദലൈലാമയെ കുറിച്ച് ടിബറ്റൻ ഭാഷയിൽ രചിച്ച കാവ്യഗ്രന്ഥവും അദ്ദേഹത്തിന് ഉപഹാരമായി നൽകി. 2026 ജൂൺ മാസത്തിൽ ധർമ്മശാലയിൽ വെച്ച് നടക്കാനിരിക്കുന്ന വിശ്വമത പർലമെന്റുമായി ബന്ധപ്പെട്ടായിരുന്നു ഈ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.