?????????????? ?????? ???????????????????? ????????? ????????? ????? ???? ???? ??????? ?????????? ????????????? ????? ????? ?????????? ????????????????????????

കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൂടിക്കാഴ്​ച നടത്തി 

മനാമ: ബഹ്റൈനും ബ്രിട്ടനൂം തമ്മിലുള്ളത് തന്ത്ര പ്രധാന സഹകരണമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.  ബ്രിട്ടന്‍ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കുടിക്കാഴ്​ചയില്‍ സംസാരിക്കുകയായിരുന്നു. പ്രതിരോധ കേന്ദ്രത്തി​​െൻറയും നാഷണല്‍ റീഹാബിലിറ്റേഷന്‍ സെ​​െൻററി​​െൻറയും പുതിയ കെട്ടിട കൈമാറ്റ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം തെരേസ മേയി​​െൻറ  ക്ഷണ പ്രകാരം ബ്രിട്ടനിലത്തെിയത്.

ഇരുരാഷ്ട്രങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സുദൃഢമായ ബന്ധം അനുസ്​മരിച്ച അദ്ദേഹം പുതിയ സാഹചര്യത്തില്‍ ഈ ബന്ധം കൂടുതല്‍ ശക്തമായി തുടരുന്നത് മേഖലക്ക് സഹായകമാകുമെന്ന് വിലയിരുത്തുകയും ചെയ്​തു. സാമ്പത്തിക, വ്യാപാര മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്നതി​​െൻറ മാര്‍ഗങ്ങളെക്കുറിച്ചും ഇരുപേരും ചര്‍ച്ച നടത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സന്ദര്‍ശനത്തിന്‍െറ ഭാഗമായി വില്യം രാജകുമാരനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹം സംഘടിപ്പിച്ച അത്താഴ വിരുന്നിലും കിരീടാവകാശി പങ്കെടുത്തു. 

Tags:    
News Summary - meeting-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.