സി.സി.ജി സംഘടിപ്പിക്കുന്ന മെഡിക്കൽ സെമിനാറിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽനിന്ന്
മനാമ: കാൻസർ കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30ന് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ കോൺഫറൻസ് സെന്ററിൽ നടക്കുന്ന സെമിനാറിൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജൂലിയൻ ജോണി തൊട്ടിയാൻ മുഖ്യപ്രഭാഷണം നടത്തും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഹൃദയ പരിശോധനക്കുള്ള പ്രിവിലേജ് കാർഡും നൽകും. രജിസ്ട്രേഷനുവേണ്ടി ഗംഗൻ (33015579), റോജി (39125828), പ്രവീഷ് (33314029) എന്നിവരെ ബന്ധപ്പെടാമെന്ന് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അറിയിച്ചു. സെമിനാറിനെക്കുറിച്ച് ആലോചിക്കാൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ചേർന്ന യോഗത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി.ഒ.ഒ താരിഖ് നജീബ്, ഡോ. ഡോണൽ ഡോൺ ബോസ്കോ, ഡോ. പി.വി.ചെറിയാൻ, അനുഷ സൂര്യജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.