അമിത രക്തസമ്മർദമുള്ളവരുടെ എണ്ണം കൂടുന്നതായി മെഡിക്കൽ ക്യാമ്പുകളിൽ കണ്ടെത്തൽ

മനാമ: പ്രവാസി മലയാളി സംഘടനകൾ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളിൽ പരിശോധനക്ക്​ എത്തുന്ന വ്യക്തികളിൽ നല്ലൊരു പങ്കിനും ഉയർന്ന രക്തസമ്മർദം ആണെന്ന്​ കണ്ടെത്തൽ. വിവിധ ഡോക്​ടർമാരും സാമൂഹിക പ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്​. പ്രവാസികളിൽ രക്തസമ്മർദം അമിതമായി കൂടുന്നത്​ ആശങ്ക ഉണ്ടാക്കുന്നതിന്​ പിന്നാലെയാണ്​ വിവിധ മെഡിക്കൽ ക്യാമ്പ്​ സംഘാടകരും ഇൗ വിഷയത്തിൽ വെളിപ്പെടുത്തൽ നടത്തുന്നത്​. ജീവിതശൈലി രോഗമായ ഉയർന്ന രക്തസമ്മർദം വർധിക്കുന്നത്​ ഡോക്​ടർമാരും ആശങ്ക​േയാടെയാണ്​ കാണുന്നത്​. ഇപ്പോൾ ചെറുപ്പക്കാരിലും കുട്ടികളിലും വരെ രക്തസമ്മർദം വർധിക്കുന്നു എന്നതും ജീവിതശൈലിയുടെ വഴിത്തിരിവ്​ മൂലമാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു.
Tags:    
News Summary - medical camb-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.