നടിമാരുടെ കൂട്ടായ്​മയും,‘മീടു’വും മാറ്റമുണ്ടാക്കി -നിമിഷ സജയൻ

മനാമ: മലയാള സിനിമയിൽ ‘ഡബ്ലിയു.സി.സി’പോലുള്ള കൂട്ടായ്​മകൾ ശക്തമാകുന്നതിനെയും സമൂഹത്തിൽ ‘മീടു’പോലുള്ള പ്രസ ്ഥാനങ്ങൾ രൂപപ്പെടുന്നതിനെയും പിന്തുണക്കുന്നതായി ചലച്ചിത്രനടി നിമിഷ സജയൻ പറഞ്ഞു. ബഹ്​റൈനിൽ എത്തിയ അവർ ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. എല്ലാവരും അഭിപ്രായങ്ങൾ തുറന്ന്​ പറയുന്നതിനെ സ്വാഗതം ചെയ്യുകയാണ്​ വേണ് ടതെന്നും അതിനെ നിരുത്​സാഹപ്പെടുത്തേണ്ടതില്ലെന്നും നിമിഷ വ്യക്തമാക്കി. തങ്ങളുടെ നിലപാടുകൾ തുറന്ന്​ പറയുന്നതിനെ ലിംഗവിത്യാസങ്ങളോടെ കാണേണ്ടതില്ല. ഒരാൾക്കുള്ള അനുഭവങ്ങൾ എന്ന നിലക്ക്​ അതി​െന കാണുകയാണ്​ വേണ്ടത്​. ‘മീടു’സമൂഹത്തിൽ ഉണ്ടാക്കിതത്​ പോസിറ്റീവായ ഫലമെന്നാണ്​ താൻ കരുതുന്നത്​.

ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാർക്കൊന്ന​ും സിനിമയിൽ നിന്ന്​ ചൂഷണങ്ങൾ ഉണ്ടാകുന്നില്ല എന്നാണ്​ വ്യക്തമാക്കുന്നത്​. എന്നാൽ കയ്​പ്പുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ഉണ്ടെങ്കിൽ അത്​ പറയുന്നതിൽ തടസപ്പെടുത്തേണ്ട കാര്യവുമില്ല. സാമൂഹിക വിഷയങ്ങളിലും അങ്ങനെ തന്നെയാണ്​ ത​​​െൻറ നിലപാട്​. ശബരിമല വിഷയം വന്നപ്പോൾ താനും പ്രതികരിച്ചിരുന്നു.

താൽപ്പര്യമുള്ള സ്​ത്രീകൾ ​അവിടേക്ക്​ പോക​െട്ട എന്ന അഭിപ്രായം താൻ പങ്കുവെച്ചിരുന്നതായും എന്നാൽ അതിഷ്​ടപ്പെടാതെ ചിലർ ​അഭിപ്രായ പ്രകടനങ്ങൾ നടത്തി. മറ്റുചിലർ പിന്തുണക്കുകയും ചെയ്​തു. എന്നിരുന്നാലും ശരിയെന്ന്​ തോന്നുന്ന കാര്യങ്ങൾ തുറന്ന്​ പറയുന്നതിനെയാണ്​ ഇഷ്​ടപ്പെടുന്നതെന്നും നിമിഷ വ്യക്തമാക്കി. നടിമാർ അഭിപ്രായങ്ങൾ തുറന്ന്​ പറഞ്ഞതി​​​െൻറ പേരിൽ അവർ അഭിനയിക്കുന്ന സിനിമകൾക്ക്​ ആളുകൾ കയറില്ല എന്ന ധാരണ തെറ്റാണ്​. നടി പറഞ്ഞ കാര്യം അനിഷ്​ടം ഉണ്ടാക്കി എന്നതൊന്നും പ്രേക്ഷകരെ ബാധിക്കില്ല. നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കിൽ ആളുകൾ കൃത്യമായും സിനിമ കണ്ടിരിക്കും.

മുംബൈയിൽ മാസ്​ കമ്മ്യൂണിക്കേഷൻ ബിരുദ വിദ്യാർഥിയായിരിക്കു​േമ്പാഴാണ്​ ‘തൊണ്ടി മുതലും ദൃക്​സാക്ഷി’യും എന്ന സിനിമയിലേക്ക്​ എത്തുന്നത്​. തുടർന്ന്​ ഇൗട, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നാല്​ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. ആദ്യ മൂന്ന്​ സിനിമകളും ശ്രദ്ധേയമായി. മധുപാലി​​​െൻറ സിനിമയിൽ അഭിനയിച്ചത്​ കൂടുതൽ മികച്ച അനുഭവങ്ങൾ ലഭിക്കാൻ കാരണമായി. സിനിമാനടി ആയതി​​​െൻറ പേരിൽ തനിക്ക്​ വ്യക്തിപരമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയിൽ നിന്ന്​ എറണാകുളത്ത്​ താമസമാക്കുകയും മലയാളം കൂടുതൽ പഠിക്കുകയും ചെയ്​തു എന്നതാണ്​ എടുത്തുപറയാവുന്ന കാര്യങ്ങൾ.

അടൂർ ഗോപാലകൃഷ്​ണൻ, ഷാജി എൻ. കരുൺ, സത്യൻ അന്തിക്കാട്​ എന്നിവരുടെ സിനിമകളിൽ അഭിനയിക്കണമെന്നാണ്​ ത​​​െൻറ വലിയ ആഗ്രഹം. പുതിയ രണ്ട്​ സിനിമകളിൽ അഭിനയിക്കാനുള്ള ക്ഷണമെത്തിയിട്ടുണ്ട്​. അതി​​​െൻറ ചർച്ച നടന്നുവരികയാണെന്നും നിമിഷ കൂട്ടി​േച്ചർത്തു. ബഹ്​റൈൻ കേരളീയ സമാജം ഇന്ന്​ സംഘടിപ്പിക്കുന്ന ‘അംഗനശ്രീ’ മത്​സര ഫിനാ​െലയിൽ അതിഥിയായി പ​െങ്കടുക്കാൻ എത്തിയതാണ്​ നടി.

Tags:    
News Summary - me too-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.