അനിൽ ഗോവിന്ദിനും ഭാര്യ ബീന അനിലിനും മയ്യഴിക്കൂട്ടം നൽകിയ യാത്രയയപ്പ്
മനാമ: 21 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വദേശമായ മയ്യഴിയിലേക്ക് തിരിച്ചു പോകുന്ന അനിൽ ഗോവിന്ദിനും ഭാര്യ ബീന അനിലിനും മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി.
മനാമയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വി.സി. താഹിർ അധ്യക്ഷത വഹിച്ചു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് മാഹി, നിയാസ് വി.സി. എന്നിവർ സംസാരിച്ചു. ഗ്രൂപ്പിലെ സൗമ്യ സാന്നിധ്യമായ ദമ്പതികൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപകരാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒരിക്കൽ പോലും ഒരു വിദേശ രാജ്യമാണെന്ന തോന്നൽ ഇവിടെ അനുഭവപ്പെട്ടിരുന്നില്ലെന്നും അതിനുകാരണം ബന്ധങ്ങളുടെ ഊഷ്മളതയാണെന്നും തന്റെ മറുപടി പ്രസംഗത്തിൽ അനിൽ എടുത്തു പറഞ്ഞു. റിജാസ് റഷീദ്, ഷബീർ മാഹി, റംഷാദ് അബ്ദുൽ ഖാദർ, അബ്ദു റാസിഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.