വോയ്സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷണവിതരണത്തിൽനിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പി - ‘സാന്ത്വനം’ പദ്ധതിയുടെ കീഴിൽ മേയ്ദിനം ആഘോഷിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് ഉൾപ്പെടെ ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തു. ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ നേതൃത്വം നൽകി. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം പരിപാടി ഉദ്ഘാടനം ചെയ്തു.
സഹജീവികളോടുള്ള പ്രതിബദ്ധത വിളിച്ചോതുന്ന ഇത്തരം പുണ്യ പ്രവൃത്തികൾ വിപുലമായ രീതിയിൽ തുടർന്നും നടത്തണമെന്നും അതിനുവേണ്ട എല്ലാ സഹായവും ചാരിറ്റി വിങ്ങിന് അദ്ദേഹം ഉറപ്പുനൽകി. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, രക്ഷാധികാരി അനിൽ യു.കെ എന്നിവർ ആശംസകൾ അറിയിച്ചു. കെ.കെ. ബിജു, റെജി രാഘവൻ, സേതു ബാലൻ, സന്തോഷ്, രജീഷ് എന്നിവർ നേതൃത്വം നൽകി. സന്തോഷ് ബാബു, സനിൽ വള്ളികുന്നം എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.