മനാമ: പള്ളി ജീവനക്കാര്‍ക്ക് വേതനം മുടങ്ങാതെ നല്കാന് തീരുമാനിച്ചതായി സുന്നി വഖഫ് കൗണ്‍സില്‍ ചെയര്മാന് ഡോ. റാഷിദ് ബിന്‍ ഫിത്തീസ് അല്‍ ഹാജിരി വ്യക്തമാക്കി. സുന്നി വഖഫ് കൗണ്‍സില്‍ തീരുമാനമനുസരിച്ചാണ് നടപടി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ മുഴുവന്‍ പള്ളികളും പൂട്ടിയിടുന്നതിനും ജുമുഅ അടക്കമുള്ളവ നിര്‍ത്തിവെക്കുന്നതിനും തീരുമാനിച്ചിരുന്നു.
എന്നാല്‍ എല്ലാ സമയങ്ങളിലും പള്ളികളില്‍ നിന്നും ബാങ്ക് കൊടുക്കുന്നതിനും ബാങ്കിനോടൊപ്പം വീട്ടില്‍ നമസ്കരിക്കൂ എന്ന് ഉള്‍പ്പെടുത്തുന്നതിനും നിര്‍ദേശിച്ചിരുന്നു. പള്ളികള്‍ അടച്ചിടുന്നതുകൊണ്ട് ജീവനക്കാരുടെ വേതനം ഒഴിവാക്കാന്‍ സാധ്യമല്ലെന്നും ഈ സാഹചര്യത്തില്‍ അത് അവരുടെ ജീവിതത്തിന് പ്രയാസമാകുമെന്നും കൗണ്‍സില്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.