Posted On
date_range Updated On
date_range കാത്തോലിക്ക ബാവയെ മാർതോമ ഇടവക ഭാരവാഹികൾ സന്ദർശിച്ചു
മനാമ: പൗരസ്ത്യ കാത്തോലിക്കയും ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ മോറോൻ മോർ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവയെ ബഹ്റൈൻ മാർതോമ ഇടവക വികാരി ഫാ. ഡേവിഡ് വി. ടൈറ്റസിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
സഹവികാരി ഫാ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക ആത്മായ ഉപാധ്യക്ഷൻ മാത്യൂസ് ഫിലിപ്പ്, സെക്രട്ടറി ജേക്കബ് ജോർജ്, ട്രസ്റ്റി എബ്രഹാം തോമസ്, ആത്മായ ശുശ്രൂഷകൻ സുനിൽ ജോൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പൂച്ചെണ്ട് നൽകിയും പൊന്നാടയണിയിച്ചും ബഹ്റൈൻ മാർതോമ ഇടവകയുടെ സ്നേഹാദരങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.